ജർമൻ കോടതികളിൽ ബോംബ് ഭീഷണി
12:16 AM Jan 12, 2019 | Deepika.com
ബർലിൻ: ബോംബ് ഭീഷണിയെത്തുടർന്ന് ജർമനിയിലെ വിവിധ നഗരങ്ങളിലെ കോടതികളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പോട്സ്ഡാം, മാഗ്ദബർഗ്, എർഫുട്, വീസ്ബാദൻ, ഹാംബുർഗ്, കീൽ നഗരങ്ങളിലെ കോടതികളിൽ ബോംബ് വച്ചെന്ന് ഇ-മെയിൽ സന്ദേശങ്ങൾ കിട്ടിയെന്നു പോലീസ് പറഞ്ഞു. വീസ്ബാദനിലെ കോടതിയിൽനിന്നു സംശയാസ്പദമായ പാക്കറ്റ് കിട്ടിയെന്ന് അധികൃതർ വ്യക്തമാക്കി.