മുംബൈ: നാഷണൽ സ്റ്റേറ്റ് എക്സ്ചേഞ്ച് (എൻഎസ്ഇ) ചെയർമാൻ അശോക് ചൗള രാജിവച്ചു. മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്നു. എയർസെൽ-മാക്സിസ് കേസിൽ ഇദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ ധനമന്ത്രാലയം അനുവദിച്ചതിനെ തുടർന്നാണിത്.
മുൻ ധനമന്ത്രി പി. ചിദംബരത്തെ പ്രതിചേർത്തിട്ടുള്ള കേസാണിത്. റിട്ടയർ ചെയ്തവരും അല്ലാത്തവരുമായ പല ഉദ്യോഗസ്ഥർ കേസിൽ പ്രതികളാണ്. എയർസെലും സിംഗപ്പൂരിലെ ആനന്ദകൃഷ്ണന്റെ മാക്സിസ് കന്പനിയും തമ്മിലുള്ള ഇടപാടുകൾക്ക് അംഗീകാരം നല്കാൻ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
എൻഎസ്ഇ ചെയർമാൻ രാജിവച്ചു
12:16 AM Jan 12, 2019 | Deepika.com