ചെന്നൈ: പവർ ടൂൾസ് നിർമാതാക്കളായ ബോഷ് പവർ ടൂൾസ് ഇന്ത്യയുടെ രജതജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ജൂബിലിയുടെ ഭാഗമായി ബോഷിന്റെ 15-ാമതു നിർമാണ യൂണിറ്റ് ചെന്നൈ ഒറഗാഡത്തു പ്രവർത്തനം ആരംഭിച്ചു. മൂന്നു ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്ന ചെന്നൈ പ്ലാന്റിലെ ഷോപ്പ് ഫ്ലോർ ജീവനക്കാരെല്ലാം വനിതകളാണ്.
കാൽ നൂറ്റാണ്ടായി രാഷ്ട്രനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ ബോഷിനു കഴിഞ്ഞെന്നു ബോഷ് പവർ ടൂൾസ് ഇന്ത്യ ആൻഡ് സാർക് റീജണൽ ബിസിനസ് ഡയറക്ടർ പി.കെ. പാനിഷ് പറഞ്ഞു. കരകൗശല വിദഗ്ധരും നിർമാണ തൊഴിലാളികളുമാണ് ബോഷ് ഇന്ത്യയുടെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു.
ബോഷിന്റെ നിർമാണ യൂണിറ്റ് ചെന്നൈയിൽ
12:16 AM Jan 12, 2019 | Deepika.com