താലിബാൻ ആക്രമണം: 32 ഭടന്മാർ കൊല്ലപ്പെട്ടു
11:42 PM Jan 10, 2019 | Deepika.com
കാബൂൾ: അഫ്ഗാനിസ്ഥാനിലെ നാലു പ്രവിശ്യകളിലെ സെക്യൂരിറ്റി ചെക്കുപോസ്റ്റുകളിൽ താലിബാൻ ഭീകരർ നടത്തിയ ആക്രമണങ്ങളിൽ 32 സുരക്ഷാസൈനികർ കൊല്ലപ്പെട്ടു.ഖുണ്ടൂസ്, താക്കർ, ബഗ്ലാൻ,ബാദ്ഗിസ് പ്രവിശ്യകളിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സമാധാനനീക്കംനടക്കുന്നതിനിടയിലാണ് ആക്രമണം. അമേരിക്കൻ പ്രതിനിധിയുമായി താലിബാൻ ഇതിനകം മൂന്നുവട്ടം ചർച്ച നടത്തി.