മാരുതി സുസുകി വാഹനങ്ങൾക്ക് വില വർധന
10:34 PM Jan 10, 2019 | Deepika.com
മുംബൈ: തെരഞ്ഞെടുത്ത മോഡലുകൾക്ക് 10,000 രൂപ വരെ വില വർധന ഉണ്ടാകുമെന്ന് മാരുതി സുസുകി ഇന്ത്യ അറിയിച്ചു. ഉത്പാദനച്ചെലവ് ഉയർന്നതും വിനിമയനിരക്കിലുണ്ടായ മാറ്റവുമാണ് വില ഉയർത്താൻ പ്രേരിപ്പിച്ചതെന്ന് കന്പനി അറിയിച്ചു. ഇന്നലെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.