കൊച്ചി: മലയാളത്തിലെ ആദ്യ ഇൻഡിപെൻഡന്റ് ത്രീഡി സിനിമ ബൊളീവിയ ഇന്ന് തിയറ്ററുകളിലെത്തും. 4കെ റെസൊലൂഷനിൽ നേറ്റീവ് സ്റ്റീരിയോസ്കോപ്പ് ത്രീഡിയിൽ ചിത്രീകരിച്ച ആദ്യത്തെ മലയാള സിനിമ കൂടിയാണിതെന്ന് സംവിധായകൻ ഫൈസൽ കൂനത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.
വീട്ടമ്മയുടെ കൊലപാതകവും പത്ത് വയസുള്ള കുട്ടിയുടെ തിരോധാനവുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ 80 ശതമാനവും പുതുമുഖങ്ങളാണ് . ത്രീഡി റിഗ്ഗിൽ രണ്ട് കാമറകൾ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇൻഡിപെൻഡന്റ് വിഭാഗത്തിൽ ത്രീഡി ചിത്രവുമായി എത്തുന്നതെന്ന് സംവിധായകൻ പറഞ്ഞു.
ബൊളീവിയ ഇന്ന് റിലീസ് ചെയ്യും
10:34 PM Jan 10, 2019 | Deepika.com