കോഴിക്കോട്: 1978ൽ കണ്ണൂരിൽ നടന്ന സ്റ്റേറ്റ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ എൺപത് കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ഓർമകളോടെ വീണ്ടും മോഹൻലാൽ ഗോദയിലേക്ക് ഇറങ്ങുന്നു എന്ന അറിയിപ്പോടെ ഒരു വീഡിയോ ഇന്നലെ അപ്രതീക്ഷിതമായി ഓൺലൈനിൽ എത്തിയിരുന്നു. ഇത് അതിവേഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിലെ "ലാൽ ആന്തം' ഹിറ്റ് ആക്കിയ നവാഗത സംവിധായകൻ ഡിജോ ജോസ് ആന്റണി കൈരളി ടിഎംടി സ്റ്റീൽ ബാർസിനുവേണ്ടി ഒരുക്കിയ "നെഞ്ചിനകത്ത്' എന്ന പുതിയ പരസ്യ ചിത്രത്തിന്റെ ടീസറാണ് ഇതിനോടകം വൈറലായിരിക്കുന്നത്. നാളെ ഈ പരസ്യത്തിന്റെ പൂർണരൂപം ഒൗദ്യോഗികമായി റിലീസ് ചെയ്യും.
മോഹൻലാൽ കൈരളി ടി എംടിയുടെ ബ്രാൻഡ് അംബാസഡർ ആയതിനു ശേഷമുള്ള ആദ്യത്തെ പരസ്യമാണിത്. നെഞ്ചിനകത്ത് ലാലേട്ടൻ എന്ന കഴിഞ്ഞ വർഷം വൈറൽ ആയി മാറിയ ലാൽ ആന്തത്തിൽ നിന്നാണ് പരസ്യത്തിനും നെഞ്ചിനകത്ത് എന്ന ശീർഷകം സ്വീകരിച്ചിരിക്കുന്നത്.
കൈരളി ടിഎംടിയുടെ "നെഞ്ചിനകത്ത്' പരസ്യ ടീസർ വൈറൽ
10:34 PM Jan 10, 2019 | Deepika.com