തൃശൂർ: ഒൗഷധി പഞ്ചകർമ ആശുപത്രി ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കുട്ടനെല്ലൂരിലെ ഒൗഷധ സസ്യവിജ്ഞാന വ്യാപന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നാളെ നടക്കും. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കുട്ടനെല്ലൂരിലെ ഒൗഷധ സസ്യവിജ്ഞാന വ്യാപന കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈകുന്നേരം 5.30 ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. രണ്ടായിരം ചതുരശ്രയടി വിസ്തീർണത്തിൽ നിർമിച്ച പോളി ഹൗസിൽ മുന്നൂറിലേറെ ഒൗഷധ സസ്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
നിലവിലുള്ള പഞ്ചകർമ ആശുപത്രിയിൽ ബുക്കിംഗ് വർധിച്ചതുമൂലമാണ് പുതിയ പഞ്ചകർമ ആശുപത്രികൂടി ആരംഭിച്ചത്. ആറുനില കെട്ടിടത്തിൽ നൂറു കിടക്കകളുള്ള ആശുപത്രിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയാക്കിയത്.
രണ്ട് പുതിയ പദ്ധതികളുമായി ഔഷധി
10:34 PM Jan 10, 2019 | Deepika.com