ന്യൂഡൽഹി: ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ എസ്യുവിയുടെ പേര് ഹെക്ടർ എന്നാണെന്ന് എംജി മോട്ടോഴ്സ് പ്രഖ്യാപിച്ചു. ഹ്യുണ്ടായ് ടക്സൺ, ജീപ് കോംപാസ്, വിപണിയിൽ എത്താനിരിക്കുന്ന ടാറ്റാ ഹാരിയർ തുടങ്ങിയ മോഡലുകളോട് മത്സരിക്കാനാണ് ഈ ബ്രിട്ടീഷ് ബ്രാൻഡിന്റെ പദ്ധതി.
1930കളിൽ ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിന്റെ പക്കലുണ്ടായിരുന്ന ചെറു വിമാനത്തിന്റെ പേരാണ് ഹെക്ടർ എന്ന പ്രത്യേകതയുമുണ്ട്. ഗുജറാത്തിലെ ഹാലോൽ പ്ലാന്റിൽ നിർമിക്കുന്ന വാഹനം ഈ വർഷം പകുതിയോടെ വിപണിയിൽ അവതരിപ്പിക്കും.
എംജി മോട്ടോഴ്സിന്റെ ഇന്ത്യയിലെ ആദ്യവാഹനം "ഹെക്ടർ'
12:56 AM Jan 10, 2019 | Deepika.com