ബർലിൻ: ജർമൻ പാർലമെന്റ് (ബുൻഡസ്റ്റാഗ്) അംഗവും പ്രതിപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ (എഎഫ് ഡി) നേതാവുമായ ഫ്രാങ്ക് മാഗ്നിസിനു അജ്ഞാതരുടെ ക്രൂരമർദനം. ജർമനിയിലെ ബ്രെമൻ നഗരത്തിലെ തിയറ്ററിനു സമീപം വച്ചാണ് തിങ്കളാഴ്ച അദ്ദേഹത്തെ മുഖംമൂടിധാരികൾ തല്ലിച്ചതച്ചത്.
ആക്രമണം രാഷ്ട്രീയ പ്രേരിതമാകാമെന്നു പറഞ്ഞ പോലീസ് അന്വേഷണം നടക്കുകയാണെന്ന് അറിയിച്ചു. ബോധംകെട്ടു തറയിൽ വീണ ഫ്രാങ്കിന്റെ തലയിൽ അക്രമികൾ തൊഴിച്ചതായും പറയുന്നു. ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രവലതുപക്ഷ, യൂറോവിരുദ്ധ നിലപാടുകളുള്ള എഎഫ്ഡിക്ക് പാർലമെന്റിൽ 94 സീറ്റുകളുണ്ട്. രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നേരിടുന്ന നടപടി ശരിയല്ലെന്നും കുറ്റക്കാരെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ജർമൻ വിദേശകാര്യമന്ത്രി ഹെയ്കോ മാസ് പറഞ്ഞു.
ജർമനിയിലെ പ്രതിപക്ഷ പാർട്ടി നേതാവിനെ തല്ലിച്ചതച്ചു
12:57 AM Jan 09, 2019 | Deepika.com