വിക്രം മിസ്രി അംബാസഡർ
12:57 AM Jan 09, 2019 | Deepika.com
ബെയ്ജിംഗ്: ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം മിസ്രി സ്ഥാനമേറ്റു. ഗൗതം ബംബാവാല നവംബറിൽ വിരമിച്ചപ്പോൾ ഒഴിവായതാണ് ഈ പദവി. കാഷ്മീരിൽ ജനിച്ച് ഗ്വാളിയറിലും ഡൽഹിയിലും വിദ്യാഭ്യാസം നടത്തിയ മിസ്രി 1989 ബാച്ച് ഐഎഫ്എസ് ഓഫീസറാണ്.