മുംബൈ: രാജ്യത്തെ പണമിടപാടുകൾ ഡിജിറ്റൽ ആക്കുന്നതിനുവേണ്ട നടപടികൾ നിർദേശിക്കാൻ കമ്മിറ്റി. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി ചെയർമാനായാണ് റിസർവ് ബാങ്ക് കമ്മിറ്റിയെ നിയമിച്ചത്.
പണമിടപാടിൽ ചെറിയൊരു പങ്കു മാത്രമേ ഇപ്പോൾ ഡിജിറ്റൽ ആയി നടക്കുന്നുള്ളൂ. ഇതു വർധിപ്പിക്കാൻ വേണ്ട ക്രമീകരണങ്ങളും നടപടികളും കമ്മിറ്റി നിർദേശിക്കണം.റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ എച്ച്.ആർ. ഖാൻ, വിജയ ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടർ കിഷോർ സൻസി, ഐടി മന്ത്രാലയത്തിലെ മുൻ സെക്രട്ടറി അരുണ ശർമ, അഹമ്മദാബാദ് ഐഐഎമ്മിലെ സഞ്ജയ് ജയിൻ എന്നിവരാണു കമ്മിറ്റിയംഗങ്ങൾ.
ഡിജിറ്റൈസേഷൻ: നിലേകനി ചെയർമാൻ
12:46 AM Jan 09, 2019 | Deepika.com