കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് കേരളത്തിലെ മുൻനിര എൻബിഎഫ്സികളിൽ ഒന്നായി മാറിയെന്ന് ഇസാഫ് ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു. കെഎൽഎം ആക്സിവയുടെ ഇരുപതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കന്പനി ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിയോജിത് എംഡി സി.ജെ. ജോർജ്, കെഎൽഎം ഡയറക്ടർ ഷിബു തെക്കുംപുറം, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ബ്രാൻഡ് അംബാസഡർ മംമ്ത മോഹൻദാസ്, കെഎൽഎം ഗ്രൂപ്പ് ഡയറക്ടറും കേരള ട്രാവൽ മാർട്ട് പ്രസിഡന്റുമായ ബേബി മാത്യു സോമതീരം, എക്സിക്യൂട്ടീവ് ഡയറക്ടർ ജോസുകുട്ടി സേവ്യർ, ഡയറക്ടർ ബിജി ഷിബു എന്നിവർ പ്രസംഗിച്ചു.
കെഎൽഎം ആക്സിവ ബ്രാഞ്ചുകളുടെ എണ്ണം 1000 ആക്കുമെന്നും വായ്പ 10,000 കോടിയിലേക്ക് എത്തിക്കുമെന്നും ചെയർമാൻ ഡോ. ജെ. അലക്സാണ്ടർ അറിയിച്ചു. ഇരുപതാം വാർഷകത്തോടനുബന്ധിച്ച് വിവിധ ക്ഷേമപദ്ധതികൾ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. പ്രളയബാധിതർക്ക് ഇരുപതു വീടുകൾ നിർമിച്ചു നല്‍കും. കാൻസർ രോഗികളെ സഹായിക്കാനും രോഗം വരുന്നത് തടയാനും "ക്യാൻ സേവ്' കാൻസർ കെയർ പദ്ധതി, ഇതുമായി ബന്ധപ്പെട്ടു രോഗികൾക്കുള്ള സഹായം, വിവിധ ബോധവത്കരണ പരിപാടികൾ, രോഗനിർണയ ക്യാന്പുകൾ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.
കെഎൽഎം ആക്സിവയുടെ ഇരുപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു
12:44 AM Jan 09, 2019 | Deepika.com