കൊച്ചി: വാണിജ്യ മേഖലയിലെ വായ്പാവളർച്ച 13.5 ശതമാനത്തിൽ തുടരുന്നതായി സിബിൽ-സിഡ്ബി എംഎസ്എംഇ പൾസ് റിപ്പോർട്ട്. 2018 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തേക്കുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 105.5 ലക്ഷം കോടി രൂപയുടേതാണു രാജ്യത്തെ ഇക്കാലയളവിലെ വായ്പകൾ. ഇതിൽ 24.7 ലക്ഷം കോടി രൂപ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭ മേഖലയുടേതാണെന്നു റിപ്പോർട്ട് പറയുന്നു.
2017 സെപ്റ്റംബർ അവസാനത്തിലെ 15.5 ശതമാനത്തെ അപേക്ഷിച്ച് 2018 സെപ്റ്റംബർ അവസാനം വാണിജ്യ വായ്പകളുടെ നിഷ്ക്രിയ ആസ്തി 17.5 ശതമാനമായി ഉയർന്നിട്ടുണ്ട്.
ചെറുകിട-ഇടത്തരം വാണിജ്യവായ്പാ മേഖലയിൽ സ്ഥായിയായ വളർച്ച
12:44 AM Jan 09, 2019 | Deepika.com