കൊച്ചി: സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരള (എസ്എഫ്ബിസികെ)യുടെ 2018ലെ ബിസിനസ്മാൻ അവാർഡ് മണപ്പുറം ഫിനാൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.പി. നന്ദകുമാറിന്. 12ന് ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് പുരസ്കാരം സമ്മാനിക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ്അലി മുഖ്യപ്രഭാഷണം നടത്തും.
എസ്എഫ്ബിസികെ പ്രസിഡന്റ് ജോസ് വി. ജോസഫ് അധ്യക്ഷത വഹിക്കും. ഫെഡറൽ ബാങ്ക് എംഡി ശ്യാം ശ്രീനിവാസൻ സുവനീർ പ്രകാശനം ചെയ്യും. തുടർന്ന് എം.എ. യൂസഫ് അലി ബാങ്കിംഗ് എക്സലൻസ് പുരസ്കാരം വിതരണം ചെയ്യും. എസ്എഫ്ബിസികെ ജനറൽ സെക്രട്ടറി കെ.യു. ബാലകൃഷ്ണൻ, രക്ഷാധികാരി ഏബ്രഹാം തര്യൻ, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് അഡ്വൈസർ പി.ആർ. രവി മോഹൻ, ഗ്രാമീണ്‍ ബാങ്ക് ചെയർമാൻ നാഗേഷ് വി. വൈദ്യ, സ്വാഗതസംഘം ചെയർമാൻ സി.പി. മോഹൻദാസ് എന്നിവർ പ്രസംഗിക്കും.
കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരള ഘടകം ചെയർമാനായിരുന്ന നന്ദകുമാർ നിലവിൽ എഎസ്എസ്ഒസിഎച്ച്എഎം എന്ന വാണിജ്യ-വ്യവസായ സംഘടനയുടെ മാനേജിംഗ് കമ്മിറ്റി അംഗമാണ്.
എസ്എഫ്ബിസികെ ബിസിനസ്മാൻ അവാർഡ് വി.പി. നന്ദകുമാറിന്
12:44 AM Jan 09, 2019 | Deepika.com