പ്രാറ്റ് വിറ്റ്നി എൻജിനുകൾ വാങ്ങരുതെന്ന് കേന്ദ്രസർക്കാർ

12:44 AM Jan 09, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷ മു​ൻ​നി​ർ​ത്തി പ്രാ​റ്റ് വി​റ്റ്നി എ​ൻ​ജി​നു​ക​ളു​ള്ള വി​മാ​ന​ങ്ങ​ൾ വാ​ങ്ങ​രു​തെ​ന്ന് രാ​ജ്യ​ത്തെ വി​മാ​ന​ക്ക​ന്പ​നി​ക​ളോ​ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ഇ​ൻ​ഡി​ഗോ, ഗോ​എ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ന്പ​നി​ക​ളു​ടെ നി​ര​വ​ധി വി​മാ​ന​ങ്ങ​ളി​ൽ ത​ക​രാ​ർ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് സ​ർ​വീ​സ് നി​ർ​ത്തേ​ണ്ടി വ​ന്നി​രു​ന്നു.

ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഇ​ന്ന​ലെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു. വി​മാ​ന​ക്ക​ന്പ​നി​ക​ൾ, എ​ൻ​ജി​ൻ നി​ർ​മാ​താ​ക്ക​ൾ, ഏ​വി​യേ​ഷ​ൻ റെ​ഗു​ലേ​റ്റ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ൻ​ജി​ൻ പ്ര​ശ്ന​ങ്ങ​ൾ എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്നാ​യി​രു​ന്നു യോ​ഗം ച​ർ​ച്ച ചെ​യ്ത​ത്.

എ​യ​ർ​ബ​സി​ന്‍റെ എ 320 ​നി​യോ (ന്യൂ ​എ​ൻ​ജി​ൻ ഓ​പ്ഷ​ൻ) എ​ൻ​ജി​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ​ക്കാ​ണ് ത​ക​രാ​റു​ണ്ടാ​യ​ത്.