സഞ്ജീവ് ചൗളയെ ഇന്ത്യക്കു വിട്ടുനല്‍കാൻ യുകെ കോടതി ഉത്തരവ്
11:09 PM Jan 07, 2019 | Deepika.com
ലണ്ടൻ: 2002ൽ സൗത്ത് ആഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഹാൻസി ക്രോണിയയുമായി ബന്ധപ്പെട്ട ക്രിക്കറ്റ് വാതുവയ്പു കേസിലെ മുഖ്യപ്രതി സഞ്ജീവ് ചൗളയെ ഇന്ത്യക്കു വിട്ടുനല്‍കാനുള്ള നിയമതടസങ്ങൾ നീങ്ങിയെന്നു ബ്രിട്ടീഷ് കോടതി. അൻപതുകാരനായ ചൗളയെ വിട്ടയയ്ക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാമെന്ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു.