കാബൂൾ: വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ അനധികൃത സ്വർണഖനി ഇടിഞ്ഞുവീണ് 30 പേർ മരിച്ചു. 15 പേർക്കു പരിക്കേറ്റു.
ബദാക്ഷാൻ പ്രവിശ്യയിലെ കോഹിസ്ഥാൻ ജില്ലയിൽ ഇന്നലെയായിരുന്നു ദുരന്തം.എസ്കവേറ്റർ ഉപയോഗിച്ച് നദീതീരം കുഴിച്ച് സ്വർണം ഖനനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ഗ്രാമീണർ. 60 മീറ്റർ അഴമുള്ള തുരങ്കം ഇടിഞ്ഞുവീഴുകയായിരുന്നു.
ഖനനത്തൊഴിലാളികൾ പ്രൊഫഷണലുകൾ അല്ലെന്ന് അഫ്ഗാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മേഖലയിലേക്ക് രക്ഷാപ്രവർത്തകരെ അയച്ചു.
താജിക്കിസ്ഥാൻ, ചൈന, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ബദാക്ഷാൻ മലനിരകൾ നിറഞ്ഞ മേഖലയാണ്. തണുപ്പുകാലത്ത് മേഖലയിൽ മണ്ണിടിച്ചിൽ പതിവാണ്.
ഗ്രാമീണർ കാലങ്ങളായി ഖനനം നടത്താറുണ്ട്. അഫ്ഗാൻ സർക്കാരിന് ഇവരുടെ മേൽ നിയന്ത്രണമില്ല.
അഫ്ഗാനിസ്ഥാനിൽ സ്വർണഖനി ഇടിഞ്ഞ് 30 മരണം
11:23 PM Jan 06, 2019 | Deepika.com