ഫീനിക്സ്: പതിറ്റാണ്ടായി അബോധാവസ്ഥയില്‍ കഴിയുന്ന യുവതി പീഡനത്തിന് ഇരയായി കുഞ്ഞിനു ജന്മം നല്കിയ സംഭവത്തില്‍ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചു. അരിസോണയിലെ ഫീനിക്സിലുള്ള ഹെസിയന്ത ഹെല്‍ത്ത്കെയര്‍ ക്ലിനിക്കിലെ രോഗിണിയാണ് ഇരയായത്. ആരാണ് ഉത്തരവാദിയെന്നു വ്യക്തമല്ല. നിരന്തര പരിചരണം ആവശ്യമുള്ള ഇവരുടെ മുറിയില്‍ ധാരാളം ജീവനക്കാര്‍ പ്രവേശിക്കുമായിരുന്നു.
പൂര്‍ണ ഗര്‍ഭിണിയായപ്പോഴാണ് ക്ലിനിക്കിലെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ഡിസംബര്‍ 29ന് ആണ്‍കുഞ്ഞിനു ജന്മം നല്കി. കുഞ്ഞ് ആരോഗ്യവാനാണ്.
അബോധാവസ്ഥയിൽ കഴിയുന്ന യുവതി പ്രസവിച്ച കേസിൽ അന്വേഷണം
12:43 AM Jan 06, 2019 | Deepika.com