വാഷിംഗ്ടൺ ഡിസി: കരാട്ടെ സ്കൂളിൽ കയറി പെണ്ണിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാളെ ഒടുവിൽ സ്ട്രച്ചറിൽ പുറത്തേക്കെടുത്തു. യുഎസിലെ നോർത്ത് കരോളൈനയിലെ ഷാർലറ്റിലാണു സംഭവം.
വ്യാഴാഴ്ച രാത്രി പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോകാനാണ് ഇയാൾ ശ്രമിച്ചത്. പെൺകുട്ടി കുതറിയോടി അടുത്തുള്ള ബുഷികെൻ കരാട്ടെ പരിശീലനകേന്ദ്രത്തിൽ കയറി.
ഇവിടത്തെ പരിശീലകൻ റാണ്ടാൽ എഫ്രായിം അക്രമിയോടു സംസാരിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പെൺകുട്ടിയാണെങ്കിൽ ഇയാളെ അറിയില്ലെന്നും കൂടെ പോകാൻ തയാറല്ലെന്നും അറിയിച്ചു. ഇതോടെ എഫ്രായിം അക്രമിയെ കരാട്ടെ കൊണ്ടു നേരിട്ടു. അധികം വൈകാതെ അക്രമി നിലംപരിശായി. തുടർന്ന് പോലീസെത്തി ഇയാളെ ആശുപത്രിയിലാക്കിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
കരാട്ടെസ്കൂളിൽ അതിക്രമിച്ചു കയറി; ഒടുവിൽ സ്ട്രച്ചറിൽ പുറത്തേക്ക്!
12:43 AM Jan 06, 2019 | Deepika.com