ന്യൂഡൽഹി: ഇന്ത്യൻ സ്മാർട്ഫോണ്‍ നിർമാതാക്കളായ മൈക്രോമാക്സിന്റെ എൻ സീരീസ് സ്മാർട്ഫോണുകൾ പുറത്തിറങ്ങി. ഇൻഫിനിറ്റി എൻ 11 ഇൻഫിനിറ്റി എൻ 12 എന്നീ രണ്ടു ഫോണുകളാണ് കന്പനി അവതരിപ്പിച്ചിരിക്കുന്നത്.
4000 എംഎഎച്ച് ബാറ്ററി, ഫേസ് അണ്‍ലോക്കിംഗ് സംവിധാനം,ആൻഡ്രോയിഡ് 8.1 ഓറിയോ (ആൻഡ്രോയിഡ് പൈ ആയി അപ്ഡേറ്റ് ചെയ്യാം.) 6.19 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഫിംഗർപ്രിന്റ് സെൻസർ ഒക്റ്റാകോർ പ്രോസസർ തുടങ്ങിയവ ഇരുമോഡലുകളിലുമുള്ള പൊതു ഫീച്ചറുകളാണ്. 8,999 രൂപയാണ് എൻ 11 മോഡലിന്റെ വില. എൻ 12 ന് 9,999 രൂപയും. രണ്ടു ഫോണുകളും ഈമാസം 25 മുതൽ ഓണ്‍ലൈനായും ഒാഫ് ലൈനായും വിൽപ്പനയ്ക്കെത്തുമെന്ന് കന്പനി അറിയിച്ചു.
2 ജിബി റാം, 32 ജിബി സ്റ്റോറേജ്, 13 മെഗാപിക്സലും അഞ്ച് മെഗാപിക്സലുമുള്ള രണ്ടു പിൻകാമറകൾ, എട്ട് മെഗാപിക്സൽ സെൽഫി കാമറ തുടങ്ങിയവയാണ് എൻ 11 മോഡലിന്റെ പ്രധാന ഫീച്ചറുകൾ. 3 ജിബി റാം, 32 ജിബി സ്റ്റോറേജ്, 13 മെഗാപിക്സലും അഞ്ച് മെഗാപിക്സലുമുള്ള രണ്ടു പിൻകാമറകൾ, 16 മെഗാപിക്സൽ സെൽഫി കാമറ എന്നിവയാണ് എൻ 12 മോഡലിന്റെ പ്രധാന ഫീച്ചറുകൾ.
മത്സരം മുറുക്കി എൻ സീരീസ് ഫോണുകളുമായി മൈക്രോമാക്സ്
12:58 AM Dec 19, 2018 | Deepika.com