ചെന്നൈ: വിവരസാങ്കേതികവിദ്യയിലെ പുത്തൻപ്രവണതകൾക്കനുസൃതമായ കോഴ്സുകൾ ആരംഭിച്ച് തമിഴ്നാട്ടിലെ വെല്ലുർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വിഎെടി) സർവകലാശാല. ആർട്ടിഫിഷൽ ഇന്റലിജൻസിൽ ബിടെക്, ബിസിനസ് അനലറ്റിക്സിൽ ബിബിഎ തുടങ്ങിയ കോഴ്സുകളാണ് വിഎെടിയിൽ ആരംഭിച്ചിരിക്കുന്നത്. ഇതിനുപുറമേ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് തുടങ്ങിയ മേഖലകളിലും പുതുകോഴ്സുകൾ ആരംഭിച്ചു.
വെല്ലൂർ സ്കൂൾ ഓഫ് ബിസിനസ്, അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് സർവകലാശാലയുമായി സഹകരിച്ചു നടപ്പാക്കുന്ന ഇന്റർനാഷണൽ ട്രാൻസ്ഫർഷിപ്പ് പ്രോഗാമും അധികൃതർ പ്രഖ്യാപിച്ചു. ഇതുപ്രകാരം വിദ്യാർഥികൾക്ക് രണ്ടു വർഷം ഇന്ത്യയിലും രണ്ടുവർഷം അമേരിക്കയിലുമായാണ് പഠനം. വിദ്യാർഥികളുടെ തൊഴിൽപ്രാപ്തി മെച്ചപ്പെടുത്താനുള്ള പാഠ്യപദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിഎടെി സർവകലാശാലാ ചാൻസലർ ഡോ. ജി. വിശ്വനാഥൻ പറഞ്ഞു.
ആർട്ടിഫിഷൽ ഇന്റലിജൻസ് പഠിപ്പിക്കാൻ വിഐടി സർവകലാശാല
12:58 AM Dec 19, 2018 | Deepika.com