ന്യൂഡൽഹി: പെട്രോകെമിക്കൽ രംഗത്തും റിഫൈനറി പദ്ധതികളിലും സഹികരിച്ചു പ്രവർത്തിക്കുന്നതിനെപ്പറ്റി റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനിയുമായി ചർച്ച നടത്തിയതായി സൗദി പെട്രോളിയം മന്ത്രി ഖാലിദ് അൽ ഫലീഹ്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹച്ചടങ്ങിനെത്തിയപ്പോഴാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം. എന്നാൽ, കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
പെട്രോകെമിക്കൽ രംഗത്തു കൈകോർക്കാൻ സൗദിയും റിലയൻസും
12:58 AM Dec 19, 2018 | Deepika.com