ബാങ്കോക്ക്: 2018ലെ മിസ് യൂണിവേഴ്സ് ആയി ഫിലിപ്പീൻസ് സുന്ദരി കാട്രിയോണ ഗ്രേ തെരഞ്ഞെടുക്കപ്പെട്ടു. വെനസ്വേലൻ മോഡൽ സ്റ്റെഫാനി ഗുട്ടിയേറസാണ് റണ്ണർ അപ്പ്. മൂന്നാംസ്ഥാനത്ത് തമാരിൻ ഗ്രീനാണ്.
തിളങ്ങുന്ന ചുവന്ന വസ്ത്രം ധരിച്ചാണ് കാട്രിയോണ എത്തിയത്. ഫിലിപ്പീൻസിലെ ഒരു അഗ്നിപർവതത്തിൽനിന്നാണ് വസ്ത്രത്തിനു വേണ്ട പ്രചോദനം ലഭിച്ചതെന്ന് അവർ പറഞ്ഞു. ചുവന്ന വസ്ത്രം ധരിച്ച് താൻ വിശ്വസുന്ദരിപ്പട്ടം നേടുന്നത് അമ്മ സ്വപ്നത്തിൽ കണ്ടിരുന്നുവെന്നും കൂട്ടിച്ചേർത്തു.
തായ്ലൻഡ് തലസ്ഥാനത്തു ഞായറാഴ്ച നടന്ന 67-ാം മിസ് യൂണിവേഴ്സ് മത്സരത്തിൽ 94 സുന്ദരികൾ പങ്കെടുത്തു.ഇന്ത്യക്കാരി നെഹാൽ ചുഡാസ്മയ്ക്ക് ആദ്യത്തെ 20 സ്ഥാനങ്ങളിലെത്താനായില്ല. മുംബൈക്കാരിയാണ് 22കാരിയായ നെഹാൽ.
കാട്രിയോണ ഗ്രേ മിസ് യൂണിവേഴ്സ്
01:07 AM Dec 18, 2018 | Deepika.com