നോം പെൻ: 3.2 ടൺ വരുന്ന 1,026 ആനക്കൊന്പുകൾ കംബോഡിയൻ അധികൃതർ പിടികൂടി. രാജ്യത്തെ ഏറ്റവും വലിയ ആനക്കൊന്പുവേട്ടയാണിത്.
നോം പെൻ തുറമുഖത്ത് ഉപേക്ഷിക്കപ്പെട്ടുകിടന്ന കണ്ടെയ്നറിൽ ആനക്കൊന്പുകളുണ്ടെന്ന വിവരം യുഎസ് എംബസിയാണു നല്കിയതെന്ന് കംബോഡിയൻ അധികൃതർ പറഞ്ഞു.
തെക്കേ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽനിന്ന് കഴിഞ്ഞവർഷമാണ് കണ്ടെയ്നർ എത്തിയത്. ഏറ്റെടുക്കാൻ ആൾ എത്താതിരുന്നതിനെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ടു കിടക്കുകയായിരുന്നു.
ഒരു ടൺ വരുന്ന ആനക്കൊന്പുകൾ കംബോഡിയയിൽ കഴിഞ്ഞ വർഷം പിടികൂടിയിരുന്നു.
കംബോഡിയയിൽ 1,026 ആനക്കൊന്പുകൾ പിടികൂടി
11:03 PM Dec 16, 2018 | Deepika.com