ലോസ് ആഞ്ചലസ്: ഓസ്കർ അവാർഡ് ട്രോഫികൾക്ക് ലേലത്തിൽ ലഭിച്ചത് റിക്കാർഡ് വില. 1947ൽ ‘ജെന്റിൽമെൻസ് എഗ്രിമെന്റി’ന് ലഭിച്ച മികച്ച ചിത്രത്തിനുള്ള ഓസ്കർ ട്രോഫിക്ക് 4,92,000 ഡോളറാണ് ലഭിച്ചത്. 1935ലെ മികച്ച ചിത്രം ‘മ്യൂട്ടിനി ഓൺ ദ ബൗണ്ടി’യുടെ ട്രോഫിക്ക് 2,40,000 ഡോളറും ലഭിച്ചു.
ഇതടക്കം ഹോളിവുഡിലെ ഒരുപിടി വസ്തുക്കളാണ് പ്രൊഫൈൽസ് ഇൻ ഹിസ്റ്ററി കന്പനി ലേലത്തിനുവച്ചത്. ‘ദ വിസാർഡ് ഓഫ് ഓസ്’ എന്ന ചിത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പേപ്പർ 12 ലക്ഷം ഡോളറുമായി ഏറ്റവും ഉയർന്ന തുക നേടി. ലേലം കൊണ്ടവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എല്ലാ വസ്തുക്കൾക്കുംകൂടി 80 ലക്ഷം ഡോളർ ലഭിച്ചു.
ഓസ്കർ ട്രോഫിക്ക് അഞ്ചു ലക്ഷം ഡോളർ
11:03 PM Dec 16, 2018 | Deepika.com