ഐഎസ് കമാൻഡ് സെന്റർ തകർത്തു
11:03 PM Dec 16, 2018 | Deepika.com
ഡമാസ്കസ്: ഐഎസ് ഭീകരർ സിറിയയിലെ ഹാജിൻ നഗരത്തിൽ കമാൻഡ് സെന്ററായി ഉപയോഗിച്ചിരുന്ന മോസ്ക് തകർത്തതായി യുഎസ് സേന അറിയിച്ചു. 16 ഭീകരർ കൊല്ലപ്പെട്ടു. ഐഎസിനു സ്വാധീനമുള്ള അവസാനത്തെ പട്ടണമാണിത്. യുഎസിന്റെ പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും കുർദ് പോരാളികളും ഇവിടെ വലിയ പോരാട്ടം നടത്തിവരുന്നു.