ജാപ്പനീസ് റസ്റ്ററന്റില്‍ സ്ഫോടനം
11:03 PM Dec 16, 2018 | Deepika.com
ടോക്കിയോ: ജപ്പാനിലെ സാപ്പോറോ നഗരത്തിൽ ഒരു റസ്റ്ററന്റിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 41 പേര്‍ക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാചകവാതകവുമായി ബന്ധപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.