വാഷിംഗ്ടൺ ഡിസി: പാവപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ മുൻ യുസ് പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന അഫോർഡബിൾ കെയർ നിയമം(ഒബാമ കെയർ) ഭരണഘടനാവിരുദ്ധമാണെന്ന് ടെക്സസിലെ ഫെഡറൽ കോടതി ജഡ്ജി റീഡ് ഒ’കോണർ വിധിച്ചു.
ഒബാമ കെയർ ആരോഗ്യരക്ഷാ പദ്ധതിയെ എതിർക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിധിയെ സ്വാഗതം ചെയ്തു. എന്നാൽ, സുപ്രീംകോടതിയിൽ അപ്പീലിനു സാധ്യതയുള്ളതിനാൽ നിയമം റദ്ദാക്കില്ലെന്ന് വൈറ്റ്ഹൗസ് വക്താവ് സാറാ സാണ്ടേഴ്സ് അറിയിച്ചു.
2010 ലാണ് നിയമം കൊണ്ടുവന്നത്. ട്രംപ് അധികാരത്തിലേറിയെങ്കിലും നിയമം റദ്ദാക്കപ്പെട്ടില്ല. ഒബാമ കെയർ ലഭിക്കാനുള്ള നിബന്ധനകൾ ഇല്ലാതാക്കി കഴിഞ്ഞവർഷം കോൺഗ്രസ് പാസാക്കിയ ബിൽ വൻ നികുതിബാധ്യത ഉണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി 20 സംസ്ഥാനങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇതംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.
ഒബാമ കെയർ ഭരണഘടനാ വിരുദ്ധം: കോടതി
01:13 AM Dec 16, 2018 | Deepika.com