വാഷിംഗ്ടൺ ഡിസി: 2017ൽ യുഎസിൽ 40,000 പേർ വെടിയേറ്റു മരിച്ചതായി സർക്കാർ കണക്കുകൾ. വെടിയേറ്റു മരിക്കുന്നവരുടെ എണ്ണം ഇത്രയധികം ഉയരുന്നത് ഇരുപതു വർഷത്തിനുശേഷമാണ്. സ്വയം വെടിവച്ചു മരിച്ചവരും മറ്റുള്ളവരുടെ വെടിയേറ്റു മരിച്ചവരും കണക്കിൽപ്പെടുന്നു. ഒരു ലക്ഷം പേരിൽ വെടിയേറ്റു മരിക്കുന്നവരുടെ എണ്ണം 12 ആണ്. 2010ൽ ലക്ഷത്തിന് പത്തുപേർ ആയിരുന്നു.
മറ്റു വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്താൽ അമേരിക്കയ്ക്കു വൻ കുപ്രസിദ്ധിയാണുള്ളത്. ജപ്പാൻ 0.2, ബ്രിട്ടൻ 0.3, ജർമനി 0.9, കാനഡ 2.1 എന്നിങ്ങനെയാണ് ലക്ഷത്തിൽ വെടിയേറ്റു മരിക്കുന്നവരുടെ എണ്ണം. യുഎസിലെ വെടിയേറ്റുള്ള മരണങ്ങളിൽ ആത്മഹത്യ 60 ശതമാനം വരുമെന്നതും ഞെട്ടിപ്പിക്കുന്ന കണക്കാണ്.
കഴിഞ്ഞവർഷം അമേരിക്കയിൽ വെടിയേറ്റു മരിച്ചത് 40,000 പേർ
12:51 AM Dec 14, 2018 | Deepika.com