ഇസ്ലാമാബാദ്: ബെനാമി ഇടപാടിലൂടെ വിദേശത്ത് സ്വത്തു സന്പാദിച്ച കേസിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനൂം നികുതിയും പിഴയുമായി 294 ലക്ഷം രൂപ അടയ്ക്കണമെന്നു പാക് സുപ്രീംകോടതി ഉത്തരവിട്ടു.
ഒരാഴ്ചയ്ക്കകം പണം അടച്ചില്ലെങ്കിൽ സ്വത്തു കണ്ടുകെട്ടുന്ന തടക്കമുള്ള നടപടികളിലേക്കു കടക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്കി. നികുതിവെട്ടിച്ച് കടത്തിയ പണം ഉപയോഗിച്ച് യുഎഇയിൽ വസ്തുവകകൾ വാങ്ങിയെന്നാണ് ഫെഡറൽ ഇൻവസ്റ്റിഗേഷൻ ഏജൻസി കണ്ടെത്തിയത്.
ഇമ്രാൻ ഖാന്റെ സഹോദരിക്ക് മൂന്നു കോടി പിഴ
12:51 AM Dec 14, 2018 | Deepika.com