ടെക്സസിൽ ആപ്പിളിന്റെ പുതിയ കാന്പസ് വരുന്നു
12:51 AM Dec 14, 2018 | Deepika.com
ഹൂസ്റ്റൺ: 100 കോടി ഡോളർ മുതൽമുടക്കിൽ ടെക്സസിലെ നോർത്ത് ഓസ്റ്റിനിൽ പുതിയ കാന്പസ് ആരംഭിക്കുമെന്ന് ആപ്പിൾ കന്പനി അറിയിച്ചു. 1000 കോടി ഡോളർ മുടക്കി യുഎസിലെ വിവിധ സ്ഥലങ്ങളിൽ ഡേറ്റ സെന്ററുകളും ആരംഭിക്കും. അഞ്ചു വർഷത്തിനകം 20,000 പേർക്കു തൊഴിൽ നല്കാൻ ലക്ഷ്യമിട്ടാണ് ഇതെല്ലാം. അമേരിക്കൻ കന്പനികൾ അമേരിക്കയിൽ തന്നെ നിക്ഷേപം നടത്തുന്നതിന് ട്രംപ് ഭരണകൂടം കടുത്ത സമ്മർദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനങ്ങളുണ്ടായത്.