റിസർവ് ബാങ്കിനെ മെരുക്കാൻ...

02:18 AM Dec 12, 2018 | Deepika.com
കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗ​​​മാ​​​യി റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​നെ മാ​​​റ്റാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു എ​​​ന്നാ​​​യി​​​രു​​​ന്നു ഡോ. ​​​ഉ​​​ർ​​​ജി​​​ത് പ​​​ട്ടേ​​​ലി​​​ന്‍റെ പ​​​രാ​​​തി. പ്ര​​​ഫ​​​ഷ​​​ണ​​​ൽ ധ​​​ന​​​ശാ​​​സ്ത്ര​​​ജ്ഞ​​​ർ ന​​​യി​​​ക്കു​​​ന്ന ഒ​​​ന്നാ​​​യി അ​​​തു മു​​​ന്നോ​​​ട്ടു​​​പോ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വാ​​​ശി​​​പി​​​ടി​​​ച്ചു. പ​​​ട്ടേ​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ പ​​​ദം രാ​​​ജി​​​വ​​​ച്ച് 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം പു​​​തി​​​യ ഗ​​​വ​​​ർ​​​ണ​​​ർ നി​​​യ​​​മി​​​ത​​​നാ​​​യി. ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ചി​​​ട്ട് ഒ​​​രു​ വ​​​ർ​​​ഷം​​​പോ​​​ലു​​​മാ​​​കാ​​​ത്ത ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ് ഗ​​​വ​​​ർ​​​ണ​​​റാ​​​യി. ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഹി​​​ത​​​ങ്ങ​​​ളാകും അ​​​ദ്ദേ​​​ഹം പാ​​​ലി​​​ക്കു​​കയെന്നു തീർച്ചയായും.

പ്ര​ഫ​ഷ​ണ​ൽ ധ​ന​ശാ​സ്ത്ര​ജ്ഞ​ൻ അ​ല്ലെ​ങ്കി​ൽ എ​ന്തു സം​ഭ​വി​ക്കും എ​ന്നു കാ​ണ​ട്ടെ എ​ന്ന വാ​ശി സ​ർ​ക്കാ​രി​നു​ള്ള​തു​പോ​ലെ തോ​ന്നു​ന്നു. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലേ​ക്കു പോ​യി​ട്ടു​ള്ള​വ​രാ​ണ് ഡോ. ​വൈ.​വി. റെ​ഡ്ഡി, ഡോ. ​ഡി. സു​ബ്ബ​റാ​വു, ആ​ർ.​എ​ൻ. മ​ൽ​ഹോ​ത്ര, ബി. ​രാ​മ​റാ​വു, ഡോ. ​ബി​മ​ൽ ജ​ലാ​ൻ, ഡോ. ​മ​ൻ​മോ​ഹ​ൻ​സിം​ഗ് തു​ട​ങ്ങി​യ പ​ല​രും. അ​പ്പോ​ൾ​പ്പി​ന്നെ ദാ​സി​നെ​ന്താ കു​ഴ​പ്പം? ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലാ​യി​രു​ന്ന​പ്പോ​ൾ റി​സ​ർ​വ് ബാ​ങ്കി​ൽ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഈ ​​​നി​​​യ​​​മ​​​ന​​​ത്തി​​​നു തൊ​​​ട്ടുമു​​​ന്പാ​​​ണു മു​​​ഖ്യ സാ​​​ന്പ​​​ത്തി​​​ക ഉ​​​പ​​​ദേ​​​ഷ്ടാ​​​വാ​​​യ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി സു​​​ബ്ര​​​ഹ്‌​​​മ​​​ണ്യ​​​ത്തെ നി​​​യ​​​മി​​​ച്ച​​​ത്. ദാ​​​സ് ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ൽ ന​​​യി​​​ച്ചു. സു​​​ബ്ര​​​ഹ്‌​​​മ​​​ണ്യ​​​ൻ അ​​​തി​​​നെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു ലേ​​​ഖ​​​ന​​​മെ​​​ഴു​​​തി (ഗാ​​​ന്ധി കു​​​ടും​​​ബ​​​ത്തെ വി​​​മ​​​ർ​​​ശി​​​ച്ചും സ​​​മാ​​​ജ്‌​​​വാ​​​ദി, ബി​​​എ​​​സ്പി പാ​​​ർ​​​ട്ടി​​​ക​​​ളെ അ​​​പ​​​ല​​​പി​​​ച്ചും സു​​​ബ്ര​​​ഹ്‌​​​മ​​​ണ്യ​​​ൻ ലേ​​​ഖ​​​ന​​​മെ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്).

ഡ​​​ൽ​​​ഹി സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ​​​സി​​​ൽ​​​നി​​​ന്ന് എം​​​എ പാ​​​സാ​​​യ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ് (63) ഇ​​​പ്പോ​​​ൾ ജി-20​​​ലെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ സം​​​ഘ​​​ത്തെ ന​​​യി​​​ക്കു​​​ന്ന ആ​​​ളാ​​​ണ്. ഇ​​​നി ആ ​​​ചു​​​മ​​​ത​​​ല​​​യും ഒ​​​ഴി​​​യ​​​ണം.
ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ​​​നി​​​ന്നു മും​​​ബൈ മി​​​ന്‍റ് സ്ട്രീ​​​റ്റി​​​ലെ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ആ​​​സ്ഥാ​​​ന​​​ത്തു ചെ​​​ന്ന മു​​​ൻ ഐ​​​എ​​​സു​​​കാ​​​ർ സ്വ​​​ത​​​ന്ത്ര സ്വ​​​ഭാ​​​വം പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്നു. മ​​​ന്ത്രാ​​​ല​​​യ​​​വു​​​മാ​​​യും ധ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യും പോ​​​ര​​​ടി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണ് അ​​​വ​​​രെ​​​ല്ലാം. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ 18-ാം നി​​​ല​​​യി​​​ലു​​​ള്ള ഗ​​​വ​​​ർ​​​ണ​​​റു​​​ടെ മു​​​റി അ​​​ങ്ങ​​​നെ​​​യൊ​​​രു സ്വാ​​​ത​​​ന്ത്ര്യ​​​ബോ​​​ധം പ​​​ക​​​രു​​​ന്നു എ​​​ന്നാ​​​ണു പ​​​റ​​​ച്ചി​​​ൽ. ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ് അ​​​ങ്ങ​​​നെ​​​യാ​​​കി​​​ല്ലെ​​​ന്നാ​​​ണു ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​തീ​​​ക്ഷ. പ്ര​​​തീ​​​ക്ഷ സ​​​ഫ​​​ല​​​മാ​​​യാ​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗം​​​ത​​​ന്നെ​​​യാ​​​കും.

റ്റി.​​​സി. മാ​​​ത്യു