വാഷിംഗ്ടൺ ഡിസി: അഭയാർഥി പ്രവാഹം തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാനുള്ള തന്റെ പദ്ധതിക്ക് ഡെമോക്രാറ്റുകൾ പണം അനുവദിക്കാൻ വിസമ്മതിച്ചാൽ സൈന്യത്തെ ഉപയോഗിച്ചു മതിൽ നിർമിക്കുമെന്നു യുഎസ് പ്രസിഡന്റ് ട്രംപ്.
പ്രതിപക്ഷ ഡെമോക്രാറ്റ് നേതാക്കളായ ചക് ഷുമർ, നാൻസി പെലോസി എന്നിവരുമായി വൈറ്റ് ഹൗസിൽ നിശ്ചയിച്ച കൂടിക്കാഴ്ചയ്ക്കു മുന്പു പുറപ്പെടുവിച്ച ട്വീറ്റിലാണു ട്രംപ് ഇക്കാര്യം പറഞ്ഞത്. നിയമവിരുദ്ധ കുടിയേറ്റക്കാർ മൂലം രാജ്യത്ത് കുറ്റകൃത്യങ്ങളും രോഗവും പെരുകുന്നു. ഇതു തടയാൻ മതിൽ ആവശ്യമാണ്.
മതിൽ നിർമാണം സൈന്യത്തെ ഏല്പിക്കുമെന്നു ട്രംപ്
01:07 AM Dec 12, 2018 | Deepika.com