മോസ്കോ: പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് പിന്തുണ അറിയിച്ച് വെനസ്വേലയിലേക്ക് ആണവായുധവാഹക ശേഷിയുള്ള സൂപ്പർ സോണിക് ബോംബർ വിമാനങ്ങൾ അയച്ച റഷ്യയുടെ നടപടിയിൽ അമേരിക്ക രോഷം പ്രകടിപ്പിച്ചു.തുടർച്ചയായി 12000 കിലോമീറ്റർ പറക്കാൻ കഴിവുള്ള വിമാനങ്ങളിൽ ആണവ മിസൈലുകൾ ഘടിപ്പിക്കാനാവും.
സൂപ്പർസോണിക് വിമാനങ്ങൾക്ക് അകന്പടിയായി രണ്ടു യുദ്ധവിമാനങ്ങൾ കൂടി വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിനു സമീപം ലാൻഡ് ചെയ്തു. ലാറ്റിൻ അമേരിക്കയിൽ അമേരിക്കയുമായി ശത്രുത പുലർത്തുന്ന രാജ്യമാണ് വെനസ്വേല. അഴിമതിയിൽ കുളിച്ച രണ്ടു സർക്കാരുകൾ പൊതുപണം ധൂർത്തടിക്കുകയാണെന്നും ജനം ദുരിതമനുഭവിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വീറ്റു ചെയ്തു.
റഷ്യൻ ബോംബറുകൾ വെനസ്വേലയിൽ; യുഎസിനു രോഷം
01:07 AM Dec 12, 2018 | Deepika.com