യുഎൻ: ഓരോ വർഷവും ലോകത്തിലെ മൊത്തം അഴിമതി, കൈക്കൂലി പണം 3.6 ട്രില്യൻ ഡോളർ വരുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ്. ആഗോള ജിഡിപിയുടെ(മൊത്തം ആഭ്യന്തര ഉത്പാദനം) അഞ്ചു ശതമാനം വരും ഈ തുക. ആഗോള അഴിമതിവിരുദ്ധദിന(ഡിസംബർ ഒന്പത്)ത്തിൽ നല്കിയ സന്ദേശത്തിലാണ് ഗുട്ടെരസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വർഷത്തെ കൈക്കൂലിപ്പണം ഒരു ട്രില്യൻ വരും. അഴിമതിയടക്കമുള്ള പ്രവൃത്തികളിലൂടെ അപഹരിക്കപ്പെടുന്നത് 2.6 ട്രില്യനും. സ്കൂളുകൾ, ആശുപത്രികൾ മുതലായ അവശ്യസേവനങ്ങൾക്കുള്ള പണമാണ് അപഹരിക്കപ്പെടുന്നതെന്നും ഗുട്ടെരസ് കൂട്ടിച്ചേർത്തു.
അഴിമതിപ്പണം ആഗോള ജിഡിപിയുടെ 5%
01:07 AM Dec 12, 2018 | Deepika.com