ബ്രെക്സിറ്റ് വോട്ടെടുപ്പു മാറ്റി

01:15 AM Dec 11, 2018 | Deepika.com
ല​​ണ്ട​​ൻ: പാ​​ർ​​ല​​മെ​​ന്‍റി​​ൽ ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന ബ്രെ​​ക്സി​​റ്റ് വോ​​ട്ടെ​​ടു​​പ്പ് ഉ​​പേ​​ക്ഷി​​ച്ച​​താ​​യി ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ​​അ​​റി​​യി​​ച്ചു. സ്വ​​ന്തം പാ​​ർ​​ട്ടി​​യി​​ലെ എം​​പി​​മാ​​രി​​ൽ ചി​​ല​​രും എ​​തി​​രാ​​യ​​തോ​​ടെ വോ​​ട്ടെ​​ടു​​പ്പി​​ൽ പ​​രാ​​ജ​​യം നേ​​രി​​ടു​​മെ​​ന്ന് ഉ​​റ​​പ്പാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ന​​ട​​പ​​ടി. മി​​ക്ക​​വാ​​റും ഇ​​നി ക്രി​​സ്മ​​സി​​നു മു​​ന്പ് വോ​​ട്ടെ​​ടു​​പ്പു​​ണ്ടാ​​വാ​​നി​​ട​​യി​​ല്ല.

യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​നി​​ൽ നി​​ന്നു ബ്രി​​ട്ട​​ൻ വി​​ട്ടു​​പോ​​രു​​ന്ന​​തു (ബ്രെ​​ക്സി​​റ്റ്)​​സം​​ബ​​ന്ധി​​ച്ച് ഇ​​യു​​വു​​മാ​​യി തെ​​രേ​​സാ മേ ​​ഒ​​പ്പു​​വ​​ച്ച ക​​രാ​​ർ പാ​​ർ​​ല​​മെ​​ന്‍റ് പാ​​സാ​​ക്കി​​യാ​​ലേ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രൂ. ബ്രി​​ട്ട​​ന് കി​​ട്ടാ​​വു​​ന്ന ഏ​​റ്റ​​വും മെ​​ച്ച​​പ്പെ​​ട്ട ക​​രാ​​റാ​​ണി​​തെ​​ന്നു മേ ​​പ​​റ​​ഞ്ഞെ​​ങ്കി​​ലും എം​​പി​​മാ​​രെ വി​​ശ്വ​​സി​​പ്പി​​ക്കാ​​നാ​​യി​​ല്ല. വോ​​ട്ടെ​​ടു​​പ്പു മാ​​റ്റി​​യെ​​ന്ന വാ​​ർ​​ത്ത വ​​ന്ന​​തോ​​ടെ പൗ​​ണ്ടി​​ന്‍റെ വി​​ല ഇ​​ടി​​ഞ്ഞു.

ബ്രി​​ട്ട​​നു വേ​​ണ​​മെ​​ങ്കി​​ൽ ബ്രെ​​ക്സി​​റ്റ് വേ​​ണ്ടെ​​ന്നു വ​​യ്ക്കാ​​മെ​​ന്നു നേ​​ര​​ത്തെ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ കോ​​ട​​തി ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു. ഇ​​തേ​​സ​​മ​​യം, ബ്രെ​​ക്സി​​റ്റ് ക​​രാ​​റി​​ൽ കൂ​​ടു​​ത​​ൽ ഇ​​ള​​വു​​ക​​ൾ പ്ര​​തീ​​ക്ഷി​​ക്കേ​​ണ്ടെ​​ന്നു ഇ​​യു വ​​ക്താ​​വ് പ​​റ​​ഞ്ഞു. കോ​​ട​​തി​​വി​​ധി ത​​ങ്ങ​​ളു​​ടെ നി​​ല​​പാ​​ടി​​നെ സ്വാ​​ധീ​​നി​​ക്കി​​ല്ലെ​​ന്നു ഇ​​യു വ​​ക്താ​​വ് ആ​​ൻ​​ഡ്രീ​​വ പ​​റ​​ഞ്ഞു. ഇ​​പ്പോ​​ഴ​​ത്തെ നി​​ല​​യി​​ൽ അ​​ടു​​ത്ത​​വ​​ർ​​ഷം മാ​​ർ​​ച്ച് 29നു ​​ബ്രി​​ട്ട​​ൻ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ വി​​ട​​ണം. ബ്രി​​ട്ട​​നു കി​​ട്ടാ​​വു​​ന്ന ഏ​​റ്റ​​വും ന​​ല്ല ക​​രാ​​റാ​​ണി​​ത്. പു​​ന​​രാ​​ലോ​​ച​​ന സാ​​ധ്യ​​മ​​ല്ലെ​​ന്നും ആ​​ൻ​​ഡ്രീ​​വ പ​​റ​​ഞ്ഞു.