വാഷിംഗ്ടൺഡിസി: ഭീകരർക്ക് അഭയം നൽകുന്നതു തുടരുന്ന പാക്കിസ്ഥാന് ഒരു ഡോളർ പോലും സഹായം നൽകരുതെന്നു യുഎന്നിലെ അമേരിക്കൻ സ്ഥാനപതിയും ഇന്ത്യൻ വംശജയുമായി നിക്കിഹേലി.
അമേരിക്കയ്ക്ക് ഉപദ്രവം വരുത്തുന്നവർക്ക് ധനസഹായം നൽകുന്നതു ശരിയല്ലെന്ന് ദി അറ്റ്ലാന്റിക്കിന് അനുവദിച്ച അഭിമുഖത്തിൽ അവർ പറഞ്ഞു. പാക്കിസ്ഥാൻ ഇതിന് ഉദാഹരണമാണ്. നൂറുകോടി ഡോളർ നൽകിയാലും അവർ ഭീകരരെ സഹായിക്കുന്നതു തുടരും. ഈ ഭീകരർ അമേരിക്കക്കാരെ കൊലപ്പെടുത്തുകയാണ്. ഭീകരരെ സംരക്ഷിക്കുന്ന നയം തിരുത്താൻ തയാറാവാത്തപക്ഷം അവർക്ക് ഒരു ഡോളറിന്റെ സഹായം പോലും നൽകരുതെന്നു ഹേലി പറഞ്ഞു. ഈ വർഷാവസാനത്തോടെ സ്ഥാനപതിപദവി ഹേലി രാജിവയ്ക്കും. സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്താവ് ഹെതർ ന്യൂവേർട്ടിനെയാണു പകരം ട്രംപ് നോമിനേറ്റു ചെയ്തിട്ടുള്ളത്.
പാക്കിസ്ഥാനു ചില്ലിക്കാശു കൊടുക്കരുത്: ഹേലി
01:15 AM Dec 11, 2018 | Deepika.com