കൊളംബോ: ശ്രീലങ്കയിലെ പ്രതിസന്ധിക്കു വിദേശശക്തികളെ പ്രസിഡന്റ് മൈത്രിപാല സിരിസേന കുറ്റപ്പെടുത്തി. സാമ്രാജ്യത്വത്തിന്റെ നിഴൽ ഇപ്പോഴും നമ്മുടെ പാതയിൽ വിഘാതം സൃഷ്ടിക്കുകയാണെന്ന് ഒരു രാജ്യത്തെയും പേരെടുത്തു പറയാതെ അദ്ദേഹം ആരോപിച്ചു, വിദേശ മൂല്യങ്ങൾക്കു പ്രാധാന്യം കല്പിക്കുന്നവരും പ്രാദേശിക മൂല്യങ്ങളെ മാനിക്കുന്നവരും തമ്മിലുള്ള പ്രശ്നമാണിപ്പോഴത്തേത്.
പാർലമെന്റ് പിരിച്ചുവിട്ടുകൊണ്ടുള്ള തന്റെ വിജ്ഞാപനം സംബന്ധിച്ച് സുപ്രീംകോടതിയുടെ അന്തിമ വിധി അംഗീകരിക്കുമെന്നും അതനുസരിച്ച് തീരുമാനമെടുക്കുമെന്നും സിരിസേന വ്യക്തമാക്കി. ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ പരിഗണന നൽകാതെ രാജ്യതാത്പര്യത്തിനായിരിക്കും മുൻതൂക്കം നൽകുക.
വിദേശശക്തികൾ ഇടപെടുന്നു: സിരിസേന
01:15 AM Dec 11, 2018 | Deepika.com