നിസാന്റെ ആദ്യത്തെ ആഗോള ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു
01:14 AM Dec 11, 2018 | Deepika.com
തിരുവനന്തപുരം: നിസാന്റെ ആദ്യത്തെ ആഗോള ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിന്റെ ഐടി വികസനത്തിൽ ഒരു പുതിയ യുഗം പിറന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജപ്പാനിന് പുറത്ത് നിസാന്റെ പ്രധാനപ്പെട്ട കേന്ദ്രമായി തിരുവനന്തപുരം ഹബ്ബ് വളരുവാനുള്ള സാഹചര്യം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ സഹായവും നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.