ഇനി ഫാക്സ് മെഷീൻ വാങ്ങരുതെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ്

12:54 AM Dec 10, 2018 | Deepika.com
ല​​ണ്ട​​ൻ: ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ൽ ഫാ​​ക്സ് മെ​​ഷീ​​നു​​ക​​ൾ വാ​​ങ്ങു​​ന്ന​​തു വി​​ല​​ക്കി​​ക്കൊ​​ണ്ട് ആ​​രോ​​ഗ്യ സെ​​ക്ര​​ട്ട​​റി മാ​​റ്റ് ഹാ​​ൻ​​കോ​​ക് ഉ​​ത്ത​​ര​​വു പു​​റ​​പ്പെ​​ടു​​വി​​ച്ചു. ടെ​​ക്നോ​​ള​​ജി​​യി​​ൽ കു​​തി​​ച്ചു ചാ​​ട്ട​​മു​​ണ്ടാ​​യി​​ട്ടും ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ൽ ഇ​​പ്പോ​​ഴും 8000ത്തി​​ല​​ധി​​കം ഫാ​​ക്സ് യ​​ന്ത്ര​​ങ്ങ​​ൾ ഉ​​പ​​യോ​​ഗ​​ത്തി​​ലു​​ണ്ടെ​​ന്നു റോ​​യ​​ൽ കോ​​ള​​ജ് ഓ​​ഫ് സ​​ർ​​ജ​​ൻ​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടി. നി​​ല​​വി​​ലു​​ള്ള ഫാ​​ക്സി​​നു പ​​ക​​രം സെ​​ക്യൂ​​ർ ഇ-​​മെ​​യി​​ൽ പോ​​ലു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ൾ ഉ​​ട​​ൻ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​ത്ത​​ണം. 2020 മാ​​ർ​​ച്ച് 31ന് ​​ഫാ​​ക്സ് മെ​​ഷീ​​നു​​ക​​ളു​​ടെ ഉ​​പ​​യോ​​ഗം പൂ​​ർ​​ണ​​മാ​​യി നി​​ർ​​ത്ത​​ണമെന്നും ഉത്ത രവിൽ നിർദേശിച്ചു.