മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇബിക്സ് കാഷ് വേൾഡ് മണി വിദേശനാണയ വിനിമയ സേവനങ്ങൾ കൈകാര്യം ചെയ്യും.
വിമാനത്താവളത്തിലെ വിദേശനാണയ വിനിമയ കൗണ്ടറിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, എംപിമാരായ പി.കെ. ശ്രീമതി, കെ.കെ.രാഗേഷ്, കിയാൽ എംഡി തുളസീദാസ് എന്നിവർ പങ്കെടുത്തു.
വിദേശനാണയ വിനിമയ സൗകര്യവും ട്രാവലേഴ്സ് ചെക്ക്, മൾട്ടി കറൻസി പ്രീ-പെയ്ഡ് കാർഡുകൾ, ട്രാവൽ ഇൻഷ്വറൻസ് എന്നീ സേവനങ്ങളും ഇബിക്സ് കാഷ് കൗണ്ടറിൽ ലഭിക്കും. കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിലവിൽ ഇബിക്സ് കാഷ് കൗണ്ടർ സൗകര്യമുണ്ട്.
ഇതിനുപുറമെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, പാലക്കാട്, തിരുവല്ല ശാഖകളിലൂടെയും ഇബിക്സ് കറൻസി വിനിമയ സൗകര്യവും മറ്റു സേവനങ്ങളും നൽകിവരുന്നുണ്ട്.
കേരളത്തിലിപ്പോൾ ഇബിക്സിന് ആറു ശാഖകളും ഒൻപത് വിമാനത്താവള വിദേശനാണയ കൗണ്ടറുകളുമുണ്ടെന്ന് ഇബിക്സ് കാഷ് വേൾഡ് മണി മാനേജിംഗ് ഡയറക്ടർ ടി.സി. ഗുരുപ്രസാദ് പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിൽ വിദേശകറൻസി വിനിമയ കരാർ ഇബിക്സിന്
12:51 AM Dec 10, 2018 | Deepika.com