ധാക്ക: ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നല്കേണ്ടെന്ന് ബംഗ്ലാദേശ് തെരഞ്ഞെടുപ്പു കമ്മീഷനും. നാമനിർദേശപത്രിക റദ്ദാക്കിയതിനെതിരേ സിയ നല്കിയ ഹർജി കമ്മീഷൻ 4-1 വോട്ടിനു തള്ളി.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(ബിഎൻപി) നേതാവായ സിയയെ നേരത്തേ ഹൈക്കോടതിയും അയോഗ്യയാക്കിയിരുന്നു. രണ്ട് അഴിമതി കേസുകളിൽ പത്തു വർഷത്തെ ശിക്ഷ അനുഭവിക്കുകയാണ് എഴുപത്തിമൂന്നുകാരിയായ സിയ.
ഖാലിദ സിയയുടെ തെരഞ്ഞെടുപ്പുമോഹം അസ്തമിച്ചു
12:56 AM Dec 09, 2018 | Deepika.com