ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പണം മാർച്ച് 31 വരെ നീട്ടി
11:28 PM Dec 08, 2018 | Deepika.com
ന്യൂഡൽഹി: ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പിക്കാൻ അടുത്ത മാർച്ച് 31 വരെ സമയം. നേരത്തേ ഡിസംബർ 31 വരെയാണു സമയം അനുവദിച്ചിരുന്നത്. ജിഎസ്ടി 9, 9 എ, 9 സി എന്നിവ സമർപ്പിക്കാൻ മാർച്ച് 31 വരെ സാവകാശമനുവദിച്ചതായി പരോക്ഷ നികുതികൾക്കായുള്ള കേന്ദ്ര ബോർഡ് അറിയിച്ചു. തീയതി നീട്ടണമെന്നു കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ആവശ്യപ്പെട്ടിരുന്നു.