പാരീസ്: സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ഭയന്ന് പാരീസിലെ ഐഫൽ ഗോപുരവും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്ന് അടച്ചിടാനും സുരക്ഷ ശക്തമാക്കാനും ഫ്രഞ്ച് സർക്കാർ തീരുമാനിച്ചു. ഇന്ധനനികുതി വർധന നീക്കം ഉപേക്ഷിച്ചെങ്കിലും മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുകയാണ്. പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ഗതാഗത മന്ത്രി എലിസബത്ത് ബോൺ അറിയിച്ചു.
ജനങ്ങളുടെ രോഷം പ്രസിഡന്റ് മനസിലാക്കുന്നു. ജനത്തോട് ഉത്തരം പറയാൻ അദ്ദേഹം തയാറാണെന്ന് മന്ത്രി വ്യക്തമാക്കി. ഫ്ലൂറസെന്റ് മഞ്ഞ നിറത്തിലുള്ള മേൽക്കുപ്പായം ധരിച്ചു പ്രതിഷേധിക്കുന്നതിനാലാണ് മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധമെന്ന പേരു വീണത്.
പ്രതിഷേധം ഭയന്ന് ഐഫൽ ഗോപുരം അടയ്ക്കുന്നു
12:48 AM Dec 08, 2018 | Deepika.com