അഫ്ഗാനിസ്ഥാനിൽ 20 ഭീകരർ കൊല്ലപ്പെട്ടു
12:48 AM Dec 08, 2018 | Deepika.com
ജലാലാബാദ്: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. ഭീകരരുടെ ആറു താവളങ്ങളിൽ റെയ്ഡ് നടത്തിയ സൈന്യം ഒട്ടേറെ ആയുധങ്ങൾ നശിപ്പിച്ചെന്നും പ്രവിശ്യാ ഭരണകൂടം പ്രസ്താവനയിൽ അറിയിച്ചു.