ഉത്പാദനം കുറയ്ക്കും; എണ്ണവില കൂടി
12:48 AM Dec 08, 2018 | Deepika.com
ലണ്ടൻ: ക്രൂഡ് ഓയിൽ ഉത്പാദനം പ്രതിദിനം 120 ലക്ഷം വീപ്പ് കണ്ട് കുറയ്ക്കാൻ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) യും റഷ്യ അടക്കമുള്ള മറ്റ് ഉത്പാദകരും തമ്മിൽ ധാരണയായി. ഇതോടെ ക്രൂഡ് വില ആറു ശതമാനം ഉയർന്നു വീപ്പയ്ക്ക് 63 ഡോളറിലെത്തി. വലിയ ഉത്പാദകരിൽ അമേരിക്കയും ബ്രിട്ടനും നോർവേയും ഈ ധാരണയിൽ പങ്കാളികളല്ല.