യുണൈറ്റഡ് നേഷൻസ്: യുഎന്നിന്റെ സാന്പത്തിക, സാമൂഹ്യ, സംസ്കാര അവകാശ കമ്മിറ്റിയിലേക്ക് (സിഇഎസ്സിആർ) മുൻ ഇന്ത്യൻ നയതന്ത്രപ്രതിനിധി പ്രീതി സരൺ തെരഞ്ഞെടുക്കപ്പെട്ടു. 2019 മുതൽ 2022 ഡിസംബർ 31 വരെകാലാവധിയുള്ള ഏഷ്യ പസഫിക് സീറ്റിലേക്ക് പ്രീതി തെരഞ്ഞെടുക്കപ്പെട്ടത്. സാന്പത്തിക, സാമൂഹ്യ, സംസ്കാരിക അവകാശങ്ങളിലുള്ള അന്താരാഷ്ട്ര ഉടന്പടി നടപ്പിലാക്കുന്നതിനുള്ള 18 അംഗ യുഎൻ സമിതിയാണ് സിഇഎസ്സിആർ.
1982 -ാം ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥയായ പ്രീതി സെപ്റ്റംബറിലാണ് സർവീസിൽനിന്നു വിരമിച്ചത്. മോസ്കോ, ധാക്ക, ജനീവ നയതന്ത്രകാര്യങ്ങളിൽ സേവനം ചെയ്തിട്ടുള്ള ഇവർ ടൊറന്റോയിലെ കോൺസൽ ജനറലായും വിയറ്റ്നാമിലെ അംബാസഡറായും പ്രവർത്തിച്ചിട്ടുണ്ട്.
യുഎൻ പാനലിലേക്ക് ഇന്ത്യക്കാരി തെരഞ്ഞെടുക്കപ്പെട്ടു
12:43 AM Dec 07, 2018 | Deepika.com