കോട്ടയം: റബർ കർഷകർക്കായി റബർ കിസാൻ എന്ന പേരിൽ ഒരു മൊബൈൽ ആപ് റബർ ബോർഡ് വികസിപ്പിച്ചെടുത്തു. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററുമായി ചേർന്നു വികസിപ്പിച്ചെടുത്ത ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
അതതു ദിവസത്തെ റബർ വിലയും റബർ വിലയുടെ വാർഷിക ശരാശരിയും മാസശരാശരിയും ആപ്പിൽകൂടി അറിയാൻ കഴിയും. റബർ കൃഷി സംബന്ധമായ വിവരങ്ങൾ, ഓരോ മാസവും ചെയ്യേണ്ട കൃഷിപ്പണികൾ, ബോർഡ് സംഘടിപ്പിക്കുന്ന മീറ്റിംഗുകൾ, പരിശീലന പരിപാടികൾ, റബറുമായി ബന്ധപ്പെട്ട വാർത്തകൾ, റബർ ബോർഡ് ഓഫീസുകളുടെ വിലാസം തുടങ്ങിയവയെല്ലാം ഇതിൽ ലഭ്യമാണ്.
റബർ കിസാൻ മൊബൈൽ ആപ്
12:42 AM Dec 07, 2018 | Deepika.com