തൃശൂർ: ഈ വിവാഹസീസണിൽ ജോളി സിൽക്സ് ഒരു പുതിയ ബ്രൈഡൽ വെയർ കളക്ഷൻ അവതരിപ്പിക്കുന്നു. ബ്രൈഡ് ഓഫ് ദി ഇയർ എന്നു നാമകരണം ചെയ്തിട്ടുള്ള ഈ ആശയത്തിലൂടെ പാരന്പര്യവും പുതുമയും ഇഴചേർത്ത വസ്ത്രങ്ങളാണ് ജോളി സിൽക്സ് വിപണിയിലെത്തിക്കുന്നത്. ഇന്നത്തെ വധുവിന്റെ അഭിരുചികൾക്കിണങ്ങുംവിധം രൂപകല്പന ചെയ്തിരിക്കുന്ന ഈ കളക്ഷനിൽ സാരികൾ, ലഹംഗകൾ, ലാച്ചകൾ, സൽവാറുകൾ തുടങ്ങി വിവാഹാവശ്യത്തിനുള്ള എല്ലാവിധ വസ്ത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓരോ പർച്ചേസിനും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ വിവാഹ സീസണിൽ ഉടനീളം ജോളി സിൽക്സിന്റെ തൃശൂർ, കൊല്ലം, കോട്ടയം, അങ്കമാലി, തിരുവല്ല ഷോറൂമുകളിൽ ബ്രൈഡ് ഓഫ് ദി ഇയർ ആഘോഷിക്കും. വരനും വധുവിനും മാത്രമല്ല, കുടുംബത്തിന് ആകെയുള്ള വെഡ്ഡിംഗ് ഷോപ്പിംഗിനും മികച്ച അവസരമാണെന്നു അധികൃതർ പറഞ്ഞു.
ബ്രൈഡ് ഓഫ് ദി ഇയറുമായി ജോളി സിൽക്സ്
12:42 AM Dec 07, 2018 | Deepika.com